Kerala

കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഷൂട്ടിംഗ് ഫ്ലോറിന് തീപിടിച്ചു; ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം

കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഷൂട്ടിംഗ് ഫ്ലോറിൽ തീപിടുത്തം. അപകടത്തിൽ ഫ്ലോറിലെ ക്യാമറയും ഉപകരണങ്ങളും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.തീ നിലവിൽ നിയന്ത്രണ വിധേയമാക്കാൻ ഫയർഫോഴ്‌സിന് സാധിച്ചിട്ടുണ്ട്. പാലായിൽ നിന്നും പാമ്പാടിയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്‌സെത്തിയാണ് തീ അണച്ചത്.

രാത്രിയായതുകൊണ്ട് വിദ്യാർഥികൾ ആരും തന്നെ സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് വഴിമാറിപോയത്. പകൽ സമയത്ത് ഷൂട്ടിങ് നടക്കുന്നതിനാൽ ക്യാമറ അടക്കമുള്ളവ ഫ്ലോറിൽ ഉണ്ടായിരുന്നു ഇതാണ് കത്തിനശിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top