കൊച്ചി: എറണാകുളം ടൗണ്‍ ഹാളിനോട് ചേർന്നുള്ള ഫർണിച്ചർ കടയിൽ തീപിടിത്തം. പുലർച്ചെ മൂന്ന് മണിയോടെ ആണ് തീപിടിത്തം ഉണ്ടായത്. വലിയ രീതിയില്‍ തീ ആളിപ്പടര്‍ന്നു. പത്രവിതരണക്കാരാണ് കടയ്ക്ക് തീപിടിച്ച വിവരം ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചത്.

അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. സമീപത്ത് പെട്രോൾ പമ്പുകളുള്ളതുകൊണ്ട് തന്നെ വലിയ ആശങ്കയുണ്ടായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
നിലവിൽ തീ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു. രണ്ടു ഫ്ലാറ്റും ഒരു വീടും സമീപത്തുണ്ടായിരുന്നു. ഇവിടെ താമസിക്കുന്ന ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
