India

ജമ്മുകശ്മീരിലെ വിവാദ ഫാഷൻ ഷോ; ക്ഷമാപണവുമായി ഡിസൈന‍ർമാരായ ശിവനും, നരേഷും

ശ്രീനഗർ: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ റംസാൻ മാസത്തിൽ നടന്ന ഫാഷൻ ഷോയുടെ പേരിൽ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി ഫാഷൻ ‍ഡിസൈന‍ർമാരായ ശിവനും, നരേഷും.

സംഭവത്തിൽ ഇരുവരും ക്ഷമാപണം നടത്തി. റംസാൻ സമയത്ത് നടത്തിയ ഷോ മൂലം എന്തെങ്കിലും വേദന ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ തങ്ങൾ അ​ഗാധമായി വേദനിക്കുന്നുവെന്നും ,സ‍​ർ​​​​ഗ്ഗാത്മകയെ മാത്രം ആഘോഷിക്കുക എന്നതായിരുന്നു തങ്ങൾ ഉദ്ദേശിച്ചതെന്നും അവ‍ർ വ്യക്തമാക്കി.

‘റമദാൻ പുണ്യമാസത്തിൽ ഗുൽമാർഗിൽ ഞങ്ങൾ നടത്തിയ അവതരണം മൂലമുണ്ടായ ഏതൊരു വേദനയിലും ഞങ്ങൾ അഗാധമായി ഖേദിക്കുന്നു. ആരെയും അല്ലെങ്കിൽ ഏതെങ്കിലും മതവികാരങ്ങളെ വ്രണപ്പെടുത്താനുള്ള ആഗ്രഹമില്ലാതെ, സർഗ്ഗാത്മകതയും, സ്കീയിംഗും ആപ്രസ്-സ്കീ ജീവിതശൈലിയും ആഘോഷിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഏക ഉദ്ദേശ്യം,’ ഡിസൈനർമാർ ഞായറാഴ്ച എക്‌സിൽ എഴുതി. ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ തങ്ങൾ അം​ഗീകരിക്കുന്നുെവെന്നും എല്ലാ സംസ്കാരങ്ങളോടും പാരമ്പര്യങ്ങളോടും ഉള്ള ബഹുമാനം ഞങ്ങളുടെ ഹൃദയത്തിലുണ്ടെന്നും ഡിസൈനർമാർ പറഞ്ഞു. എക്സിൽ പോസ്റ്റിലൂടെയായിരുന്നു ഡിസൈനർമാരുടെ പ്രതികരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top