പാലക്കാട്: വിൽപനയ്ക്കെത്തിച്ച 53 ലിറ്റർ പുതുച്ചേരി മദ്യവുമായി പാലക്കാട്ട് മൂന്ന് പേർ എക്സൈസിന്റെ പിടിയിലായി. മദ്യം കടത്തിക്കൊണ്ട് വന്ന കാറും എക്സൈസുകാർ പിടിച്ചെടുത്തിട്ടുണ്ട്, വടകര സ്വദേശി രാമദാസ് (61), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ബാദുഷ (29 ), തിരൂർ പുറത്തൂർ സ്വദേശി സനീഷ് (30) എന്നിവരാണ് പിടിയിലായത്.
മാഹിയിൽ നിന്ന് അട്ടപ്പാടിയിലേക്ക് മദ്യം കടത്തുന്നുവെന്ന് എക്സൈസ് ഇന്റലിജൻസിന് രഹസ്യ വിവരം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാഹന പരിശോധന നടത്തിയത്. രാത്രിയോടെ മണ്ണാർക്കാട് ആര്യമ്പാവ് കെടിഡിസിയുടെ സമീപത്തുവച്ച് ഇവർ വന്ന കാർ കണ്ടെത്തി. എക്സൈസ് വാഹനം കണ്ട് പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഒരാളെ ഓടിച്ചിട്ട് പിടികൂടി.