ഏറ്റുമാനൂർ: യാത്രക്കാർക്ക് റിപ്പബ്ലിക്ക് ദിന സമ്മാനമായി എറണാകുളം– കായംകുളം (16309/10) എക്സ്പ്രസ് മെമുവിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ്. വൈകുന്നേരം 4.34ന് സർവീസ് നടത്തുന്ന മെമു ട്രെയിനിനാണ് ഏറ്റുമാനൂരിൽ സ്റ്റോപ് അനുവദിച്ചിരിക്കുന്നത്.

യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിൽ ഡിവിഷണൽ മാനേജർക്കും ദക്ഷിണ റെയിൽവേ ഉപദേശക സമിതി അംഗമായ കൊടിക്കുന്നിൽ സുരേഷ് എംപിക്കും നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. എല്ലാ യാത്രക്കാരുടെയും സന്തോഷത്തിൽ പങ്കുചേരുന്നതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.