മലപ്പുറം: മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ ഒരു മരണം.

നിലമ്പൂർ അകമ്പാടം അരയാട് എസ്റ്റേറ്റിൽ വെച്ച് ഉണ്ടായ കാട്ടാന ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി ഷാരു ആണ് കൊല്ലപ്പെട്ടത്. ടാപ്പിംഗ് തൊഴിലാളിയാണ് മരിച്ച ഷാരു.
രാവിലെ ഒമ്പത് മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടാകുന്നത്. ജാർഖണ്ഡ് സ്വദേശിയാണ് കൊല്ലപ്പെട്ട ഷാരു.

എസ്റ്റേറ്റിൽ നിന്ന് ടാപ്പിംഗ് കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.