കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് യുവതിയെ കടന്നുപിടിച്ച കേസിലെ പ്രതിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം, കീഴാരൂർ സ്വദേശിയായ സജീവ് ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഏകദേശം മൂന്ന് മണിയോടെയാണ് സംഭവം നടന്നത്.
പൂനെ – കന്യാകുമാരി എക്സ്പ്രസ്സിൽ തൃശൂരിലേക്ക് പോകാനെത്തിയതായിരുന്നു അതിക്രമത്തിന് ഇരയായ യുവതി.

സംഭവം നടന്ന ഉടൻ തന്നെ യുവതി ശക്തമായി പ്രതികരിക്കുകയും പിന്നാലെ ഓടിച്ചിട്ട് പ്രതിയെ പിടികൂടാൻ സഹായിക്കുകയും ചെയ്തു. കുറ്റകൃത്യത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ യുവതി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച് തന്റെ പ്രതിഷേധം അറിയിച്ചിരുന്നു.