Kerala

ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ.; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

തിരുവനന്തപുരം: സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസുമായി ബന്ധപ്പെട്ട് വീണയുടെ ബാങ്ക് ലോക്കറില്‍ ഇഡി നടത്തിയ പരിശോധനയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

അന്വേഷണം നേരത്തെ നടക്കുന്നതല്ലേ ?. അവര്‍ വീട്ടില്‍ വന്നതല്ലേ ?. വീട്ടില്‍ വന്നപ്പോള്‍ ബാങ്ക് ലോക്കറുണ്ടെന്ന് അറിഞ്ഞു. ആ ബാങ്ക് ലോക്കര്‍ അവര്‍ക്ക് കാണണമായിരിക്കും. പിണറായി പറഞ്ഞു.

നിങ്ങള്‍ ( മാധ്യമങ്ങള്‍) കാമറയുമായി ചെന്നു നോക്ക്. ലോക്കര്‍ തുറക്കുമ്പോള്‍ മഹാകാര്യങ്ങള്‍ ഉണ്ടോയെന്ന് നോക്കാമല്ലോ ?. വിസ്മയങ്ങള്‍ ഉണ്ടോന്ന് നോക്കാമല്ലോയെന്നും പിണറായി വിജയന്‍ പ്രതികരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top