ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ നേരിയ ഭൂചലനം. ബുധനാഴ്ച പുലർച്ചെ ആണ് രണ്ട് ഭൂചലനം ഉണ്ടായത്. പുലർച്ചെ 3.27നും 4.39നും ഉണ്ടായ ഭൂചലനത്തിൽ റിക്ടെർ സ്‌കെയിലിൽ 4.0, 3.3 തീവ്രതകൾ രേഖപ്പെടുത്തി. ഇതുവരെ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേസമയം, സംസ്ഥാനത്ത് മഴതുടരുന്ന സാഹചര്യത്തിൽ ഗുരുതര നാശനഷ്ടടങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുളു ജില്ലയിൽ ലഗ്ഗാട്ടി പ്രദേശത്ത് മേഘവിസ്‌ഫോടനമുണ്ടായി. ഭൂത് നാഥ് പാലത്തിനടുത്തുള്ള റോഡ് തകർന്നു.
ഹനുമാനി ബാഗിലെ പാലം ഒലിച്ചുപോയതായും ശ്മശാനത്തിന് കേടുപാട് സംഭവിച്ചതായും ഡെപ്യൂട്ടി കമ്മീഷണർ ടോറുൾ എസ്.രവീഷ് പറഞ്ഞു.
