തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയത് ജനങ്ങളോടും സഭയോടുമുള്ള അനാദരവാണെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജൻ.

നിയമസഭയിൽ വരാൻ രാഹുൽ മാങ്കൂട്ടത്തിലിന് നിയമപരമായി അധികാരമുണ്ടെന്നും എന്നാൽ ധാർമ്മികതയുടെ ഭാഗമായി രാഹുൽ സഭയിൽ എത്തരുതായിരുന്നുവെന്നും ഇ പി ജയരാജൻ പറഞ്ഞു. ആരോപണങ്ങൾ വസ്തുതയുടെ അടിസ്ഥാനത്തിലാണ് പുറത്തു വന്നത്.
രാഹുലിന് എന്തും ചെയ്യാൻ അധികാരമുണ്ട് എന്നത് അങ്ങേയറ്റം തെറ്റാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലൈംഗിക പീഡന പരാതികൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമസഭയിൽ എത്തിയതിന് പിന്നാലെയാണ് ഇ പി ജയരാജൻ്റെ പ്രതികരണം.