കോട്ടയം: ഇടുക്കി, കോട്ടയം ജില്ലകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ലഹരിപ്പാര്‍ട്ടി നടത്താന്‍ എത്തിക്കുന്ന രാസലഹരി അഫ്ഗാനിസ്ഥാനില്‍ നിന്നെന്ന് കണ്ടെത്തല്‍. പൊലീസും എക്‌സൈസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഡല്‍ഹി, ബംഗളൂരു, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് എത്തിക്കുന്ന ലഹരി അവിടെനിന്നു ട്രെയിന്‍, ബസ് മാര്‍ഗങ്ങളിലൂടെയാണ് കോട്ടയത്തേക്കും ഇടുക്കിയിലേക്കും എത്തിക്കുന്നത്. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നേരത്തേ തന്നെ കേന്ദ്ര ഏജന്‍സികളില്‍നിന്നു വിവരം ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നെത്തിച്ച 99.073 ഗ്രാം എംഡിഎംഎ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ഈരാറ്റുപേട്ട പൊലീസും ചേര്‍ന്നു പിടികൂടിയിരുന്നു. ജില്ലയിലെ ഏറ്റവും വലിയ രാസലഹരിവേട്ടയാണ് ഇതെന്നാണു പൊലീസിന്റെ സ്ഥിരീകരണം.