സുൽത്താൻപുർ: വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ പ്രവർത്തിച്ചിരുന്ന ലഹരി സംഘത്തെ കീഴ്പ്പെടുത്തി പൊലീസ്. സംഘത്തിലെ പ്രധാനിയായ ‘സുൽത്താൻ പുരിയുടെ ലഹരി രാജ്ഞി’ എന്നറിയപ്പടുന്ന കുസും ഉൾപ്പെടെ പൊലീസിന്റെ വലയിലായി.

54കാരിയായ കുസുമിനെ കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒളിവിലായിരുന്ന കുസും ഷാഹ്ദരയിലേക്ക് എത്തുന്നുവെന്നായിരുന്നു വിവരം.

ഇതേ തുടർന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ 550 പാക്കറ്റ് ഹെറോയിൻ, ലഹരി ഗുളികൾ എന്നിവയും കണ്ടെടുത്തു.