മലപ്പുറം: പേരശന്നൂര്‍ പോസ്റ്റ് ഓഫീസ് ഹില്‍ടോപ് റോഡിൽ നടന്ന പരിശോധനയ്ക്കിടെ ലഹരിമരുന്നുമായി യുവാവ് പിടിയിലായി. സംഭവത്തിൽ പേരശന്നൂര്‍ സ്വദേശി ഷഹബാ ഷഹബാസാണ് പിടിയിലായത്.

ഇയാളുടെ പക്കലുണ്ടായിരുന്ന 1.260 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പട്രോളിങിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ യുവാവിനെ കണ്ടെത്തിയ പോലീസ് സംഘം ഇയാളെ പരിശോധിച്ചപ്പോഴാണ് എംഡിഎംഎ പിടികൂടിയത്. കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്‌ടർ ഗിരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.
പട്രോളിങിനിടെ പേരാശന്നൂരിൽ റോഡരികിലുള്ള കുറ്റിക്കാടുകള്‍ക്ക് അടുത്ത് നിൽക്കുന്ന ഷഹബാസിനെയാണ് ഉദ്യോഗസ്ഥർ കണ്ടത്. യുവാവിന്റെ കൈ ചുരുട്ടിപ്പിടിച്ച നിലയിണുണ്ടായിരുന്നത്. പോലീസ് വാഹനം കണ്ട് പരുങ്ങിയ ഷഹബസിനെ കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥ വാഹനം നിർത്തി പുറത്തിറങ്ങി ഇയാളെ ചോദ്യം ചെയ്തു.

ചുരുട്ടിപ്പിടിച്ച കൈ തുറന്നതോടെയാണ് കയ്യിൽ ഒളിപ്പിച്ചിരുന്ന എംഡിഎംഎ യ പാക്കറ്റ് കണ്ടെത്തിയത്. വിൽപ്പന നടത്താനായി കയ്യിൽ കരുതിയ എംഡിഎംഎ ആണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.