India

വളർത്തുനായ നക്കി; യുകെയിൽ അണുബാധയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം

വളര്‍ത്തുനായ നക്കിയതിനെ തുടര്‍ന്നുണ്ടായ അണുബാധ കാരണം സ്ത്രീ മരിച്ചു. യുകെയിലെ നോര്‍ഫോക് കൗണ്ടിയിലെ ആറ്റ്ല്‍ബറോയിലാണ് സംഭവം. ജൂണ്‍ ബക്‌സ്തര്‍ എന്ന 83-കാരിയാണ് മരിച്ചത്.

ജൂണ്‍ 29-നാണ് സംഭവമുണ്ടായത്. ശൗചാലയം ഉപയോഗിക്കുന്നതിനിടെ വയോധികയുടെ കാലിന് എങ്ങനെയോ മുറിവ് പറ്റി. ഈ സമയത്ത് അവര്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. പിന്നീട് പേരക്കുട്ടി കെയ്റ്റലന്‍ അലിന്‍ അവിടേക്കെത്തി. കെയ്റ്റലന്റെ വളര്‍ത്തുനായ വയോധികയുടെ കാലിലെ മുറിവില്‍ നക്കുകയായിരുന്നു.

മുറിവില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ നായ്ക്കളുടെ വായിൽ ഏകദേശം 50 ശതമാനത്തിലും കാണപ്പെടുന്ന പാസ്ചുറെല്ല മൾട്ടോസിഡ എന്ന ബാക്ടീരിയ കണ്ടെത്തി, ഇത് സാധാരണയായി നായയ്ക്ക് ഒരു ദോഷവും വരുത്തുന്നില്ല. ചികിത്സയില്‍ തുടരുമ്പോഴും ബക്‌സ്തര്‍ സെപ്‌സിസിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതായാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ജൂലായ് ഏഴിന് അവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top