കൊച്ചി: നടൻ ദിലീപ് പ്രതിയായ കേസിന്റെ നിർണായക വിധി വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ ആരാധകർ വലിയ പ്രതീക്ഷയിലാണ്.

അദ്ദേഹത്തിന്റെ ന്യൂമറോളജി പ്രകാരം ഇന്നത്തെ വിധി പോലും പ്രെഡിക്ട് ചെയ്തുകൊണ്ടാണ് ആരാധകർ രംഗത്തെത്തുന്നത്. മെഴുകുതിരി കത്തിച്ചും അമ്പലങ്ങളിൽ പുഷ്പാഞ്ജലി അടക്കമുള്ള പൂജകൾ സമർപ്പിച്ചും ആരാധകർ തങ്ങളുടെ പ്രിയതാരത്തിന്റെ ‘ഒരു കലക്കൻ തിരിച്ചുവരവിനായി’ കാത്തിരിക്കുകയാണ്.
സിനിമയ്ക്കുള്ളിൽ നിന്നുള്ള പലരും ദിലീപിന്റെ തിരിച്ചുവരവിനായി ആഗ്രഹിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതീക്ഷ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ദിലീപിന്റെ പി.ആർ.ഒ. ആയ പ്രതീഷ് പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാണ്.

“വിധി പ്രസ്താവന നടന്നിട്ടില്ല… പക്ഷെ ചിലർ അയാളെ ക്രൂശിക്കുന്നു… ഇന്നും ഇന്നലെയും തുടങ്ങിയതല്ല ശക്തനായ ഒരുത്തനെ വീഴ്ത്താനുള്ള ശ്രമങ്ങൾ,” എന്നാണ് അദ്ദേഹം കുറിച്ചത്.