മുൻ മന്ത്രിയും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമായ കെ. രാജു തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമാകും.

പുനലൂരിൽ നിന്നുള്ള നേതാവാണ് കെ. രാജു. ദേവസ്വം ബോർഡ് പ്രസിഡന്റായി കെ. ജയകുമാറിനെ തീരുമാനിച്ച സാഹചര്യത്തിൽ,
സാമുദായിക സമവാക്യം പാലിക്കുന്നതിന്റെ ഭാഗമായാണ് കെ. രാജുവിനെ പരിഗണിച്ചത്.

നേരത്തെ, സി.പി.ഐ. പ്രതിനിധിയായി വിളപ്പിൽ രാധാകൃഷ്ണനെയാണ് തിരഞ്ഞെടുത്തിരുന്നത്.