ദില്ലി സ്ഫോടനത്തിൽ തെളിവുകൾ സമാഹരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി നോർത്ത് ഡി സി പി അറിയിച്ചു. തിടുക്കപ്പെട്ട് ഒരു നിഗമനവും ഇല്ല. എല്ലാ സാധ്യതകളും പരിശോധിച്ച് വരുന്നതായും അദ്ദേഹം അറിയിച്ചു.

വാഹനം ഓടിച്ചത് ഡോ. ഉമർ മുഹമ്മദ് എന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഉമർ മുഹമ്മദ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടെന്നും സംശയിക്കുന്നുണ്ട്. നിലവിൽ ദില്ലിയിലെ ഹോട്ടലുകൾ ഉൾപ്പെടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ദരിയാഗഞ്ച്, പാഹഡ്ഗഞ്ച് എന്നിവിടങ്ങിലെ ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തിവരികയാണ്.

നിലവിൽ സ്ഫോടനവുമായി ബന്ധപ്പെട്ട് നാല് പേർ കസ്റ്റഡിയിലുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.