Kerala

സങ്കടം ഒന്നൂല്യ! ചെറിയൊരു വിഷമം മാത്രം; മുഹമ്മദ് ഷിയാസിനായി വോട്ട് അഭ്യർത്ഥിച്ച് ദീപ്തി മേരി വർഗീസ്

കൊച്ചി നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ യുഡിഎഫ് സ്ഥാനാർത്ഥിയായി ഇന്നലെ പ്രഖ്യാപിച്ചു. ഇപ്പോഴിതാ മുഹമ്മദ് ഷിയാസിനായി വോട്ട് അഭ്യർത്ഥിച്ച് ദീപ്തി മേരി വർഗീസ് രംഗത്തെത്തിയിരിക്കുകയാണ്. കോൺഗ്രസിന്റെ രണ്ടാം ഘട്ട പട്ടിക പുറത്തുവന്നതോടെ സീറ്റ് പ്രതീക്ഷിച്ചിരുന്ന ദീപ്തി മേരി വർഗീസ് പുറത്താക്കുകയായിരുന്നു.

ലിസ്റ്റ് വന്നപ്പോൾ ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസായി സ്ഥാനാർത്ഥി. ‘കൊച്ചിയെ തിരിച്ചു പിടിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ കരുത്തനായ സാരഥി മുഹമ്മദ് ഷിയാസിനെ കൈപ്പത്തി അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു’ എന്നാണ് ദീപ്തി മേരി വർഗീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. താൻ എൻഡിഎയിലേക്ക് പോകുമെന്ന പ്രചാരണത്തിന് എതിരെയും ദീപ്തി മേരി വർഗീസ് രൂക്ഷ പ്രതികരണം നടത്തി.

അവസാന നിമിഷം വരെ പ്രതീക്ഷയുണ്ടെന്നാണ് സ്ഥാനാർത്ഥിത്വത്തെ കുറിച്ച് ദീപ്തി മേരി വർഗീസ് കഴിഞ്ഞ ദിവസം പറഞ്ഞത്. ‘സർവ്വം ദീപ്തം’ എന്ന പേരിൽ പോസ്റ്ററുകൾ അടിക്കുകയും ചെയ്തിരുന്നു. ഇന്നലെ കൊച്ചി ബിഷപ്പ് ഹൗസിലെത്തി ബിഷപ്പ് ആന്റണി കാട്ടിപറമ്പിലുമായി ദീപ്തി മേരി വര്‍ഗീസ് കൂടിക്കാഴ്ച നടത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top