കോട്ടയം: കോട്ടയം പാലാ കൊട്ടാരമറ്റത്ത് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

ആര് വി ജംഗ്ഷന് സമീപത്തെ പൂക്കടയുടെ പിറകിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂക്കടയിലെ ജീവനക്കാരനായ കുറിച്ചിത്താനം സ്വദേശി കൃഷ്ണവിഹാര്‍ വീട്ടില്‍ രതീഷ് ആണ് മരിച്ചത്.
കടയുടമയാണ് ആദ്യം കണ്ടത്. ജീവനൊടുക്കിയതെന്നാണ് നിഗമനം. പാലാ പൊലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
