Crime

സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡനം; യുപിയിൽ ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിപ്പിച്ച് ആസിഡ് കുടിപ്പിച്ച യുവതിയ്ക്ക് ദാരുണാന്ത്യം

ഉത്തര്‍പ്രദേശില്‍ ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിപ്പിച്ച് ആസിഡ് കുടിപ്പിച്ച യുവതി ചികിത്സയ്ക്കിടെ മരിച്ചു. കലഖേദ ഗ്രാമത്തിലെ പര്‍വേസ് എന്നയാളുടെ ഭാര്യ ഗള്‍ഫിസ (23) ആണ് മരിച്ചത്.

സ്ത്രീധനത്തിന്റെ പേരില്‍ ആയിരുന്നു യുവതിയോടുള്ള ഭര്‍തൃവീട്ടുകാരുടെ ക്രൂരത. ഒരു വർഷം മുമ്പാണ് ഗുൽ ഫിസ അംറോഹയിലെ കാല ഖേഡ ഗ്രാമത്തിൽ നിന്നുള്ള പർവേസിനെ വിവാഹം കഴിച്ചത്. വിവാഹം മുതൽ തന്റെ മകളെ ഭർത്താവും, ഭർതൃവീട്ടുകാരും, മറ്റ് കുടുംബാംഗങ്ങളും സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിച്ചിരുന്നുവെന്ന് ഗുൽ ഫിസയുടെ പിതാവ് ഫുർഖാൻ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പണമായി 10 ലക്ഷം രൂപയും കാറും ആവശ്യപ്പെട്ടായിരുന്നു പീഡനം.

മരിച്ച യുവതിയുടെ പിതാവ് ഫുര്‍കാന്റെ പരാതിയില്‍ പര്‍വേസിന്റെയും ഇയാളുടെ മാതാപിതാക്കളുടെയുമടക്കം ഏഴു പേര്‍ക്കെതിരേ ബിഎന്‍എസിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു.

പര്‍വേസ്, അസിം, ഗുലിസ്ത, മോനിഷ്, സെയ്ഫ്, ഡോ. ഭുര, ബബ്ബു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഗുൽ ഫിസയുടെ മരണത്തോടെ, പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്താൻ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top