Kerala

വോട്ട് ചെയ്ത് ബൂത്തിൽ നിന്ന് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു

തൃശൂർ: തൃശൂരിൽ വോട്ടു ചെയ്തു പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു.

കൊമ്പട രാമൻചിറ സ്വദേശി വിനോദ് (ഉണ്ണി ചെക്കൻ ) ആണ് മരിച്ചത്. 65 വയസ്സായിരുന്നു.

രാവിലെ 10.45-നായിരുന്നു സംഭവം. വാണിയംപാറ ഇകെഎം യുപി സ്‌കൂളിൽ 37-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top