എടക്കര (മലപ്പുറം): മലപ്പുറത്ത് വനിതാ സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു.

പകൽ മുഴുവൻ വോട്ടഭ്യർഥന നടത്തി വീട്ടിലെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
വട്ടത്ത് ഹസീന (49) ആണു മരിച്ചത്. മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാർഡിൽനിന്നു മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥിയായിരുന്നു മരിച്ച മുസ്‌ലിം ലീഗിലെ വട്ടത്ത് ഹസീന.

പായിമ്പാടം അങ്കണവാടി അധ്യാപികയാണ്. ഇന്നലെ പകൽ മുഴുവൻ വീടുകൾ കയറിയുള്ള വേട്ടഭ്യർഥനയും രാത്രി കുടുംബയോഗങ്ങളിലും പങ്കെടുത്താണ് വീട്ടിലെത്തിയത്.