പൊള്ളാച്ചി ടോപ് സ്ലിപ്പ് ഭാഗത്തു ട്രക്കിങിനു എത്തിയ മലയാളി യുവ ഡോക്ടർ കുഴഞ്ഞു വീണ് മരിച്ചു. തിരുവനന്തപുരം കല്ലമ്പലം ചാത്തൻപാറ പൂന്തോട്ടത്തിൽ ഡോ. അജ്സൽ എ സൈൻ (26) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തയ്യിബ് രാജിന് പൊള്ളാച്ചി ആശുപത്രിയിൽ ചികിത്സ നൽകി. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. മുസ്ലിം എജുക്കേഷൻ ട്രസ്റ്റ് ഫോർ കോസ്റ്റൽ ഏരിയ ചെയർമാൻ എ സൈനുലാബുദ്ദീന്റെ മകനാണ് അജ്സൽ.

തിരുവനന്തപുരത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയ അജ്സൽ സുഹൃത്തിനൊപ്പം തമിഴ്നാട് ട്രിക്കിങ് ടൂറിസം പദ്ധതിയിൽ രജിസ്റ്റർ ചെയ്താണ് ആനമല കടുവ സങ്കേതത്തിലെ ടോപ് സ്ലിപ്പ്- പണ്ടാരവരെ- കരിയൻചോല- സെക്ഷനിൽ ട്രക്കിങിനു എത്തിയത്. ഗൈഡുമാരുടെ സഹായത്തോടെ ട്രക്കിങ് പൂർത്തിയാക്കിയ ഇരുവരും വൈകീട്ട് നാലരയോടെയാണ് ടോപ് സ്ലിപ്പിലെത്തിയത്.

