പാലാ :കരൂർ പഞ്ചായത്തിലെ അമ്പലം ജങ്ഷനിലും ; ചെക്ക് ഡാം പ്രദേശത്തും എത്തിയാൽ ആരും മൂക്ക് പൊത്തി പോകും .ചെല്ലുന്നവരെ രൂക്ഷ ഗന്ധമാണ് എതിരേൽക്കുന്നത് .സമീപവാസി തന്റെ പറമ്പിൽ ചാക്ക് കണക്കിന് കോഴിക്കാഷ്ടം ഇറക്കി വച്ചതാണ് നാട്ടുകാർക്ക് വിനയായത്.ഈച്ച ശല്യവും അസഹനീയമാണ് .

ഇതുമൂലം നാട്ടുകാരിൽ പലർക്കും അലർജി രോഗങ്ങളും ശ്വാസ തടസ്സവും നേരിടുന്നുണ്ട് .കരൂർ പഞ്ചായത്ത് സ്ഥലം മെമ്പറെ വിളിച്ചു പരാതി പറഞ്ഞപ്പോൾ നിഷേധാത്മക മറുപടിയാണ് ലഭിച്ചതെന്ന് നാട്ടുകാർ കോട്ടയം മീഡിയയോട് പറഞ്ഞു .കരൂർ പഞ്ചായത്ത് മുൻ ഉപ മുഖ്യമന്ത്രിയായിരുന്ന മെമ്പർ ഈ മെമ്പർക്കെതിരെ ഉഴുന്ന് വടക്ക് നടുക്ക് തുളയുള്ളതിനാൽ അഹങ്കാരമുണ്ടെന്നു വിശേഷിപ്പിച്ച മെമ്പറാണ് നാട്ടുകാരോട് നിഷേധാത്മകമായി സംസാരിച്ചത് .

രോഗ പീഡകളാൽ വലയുന്ന നാട്ടുകാർ ഇന്നലെ തന്നെ ഡി വൈ എസ് പി ക്ക് പരാതി നൽകിയിട്ടുണ്ട് .കോഴിക്കാഷ്ടം എത്രയും വേഗം ഇവിടെ നിന്ന് നീക്കുവാനുള്ള നടപടി പഞ്ചായത്ത് അധികാരികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു .

