മലപ്പുറം: മലപ്പുറം എടപ്പാൾ ഐനിച്ചിറയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നാട്ടുകാരും അഗ്നി രക്ഷാ സേനയും പോലീസ്, ടി ഡി ആർ എഫ് വളണ്ടിയർമാരും നടത്തിയ ഏറെ നേരത്തെ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം ലഭിച്ചത്.

തിരൂർ കൂട്ടായി സ്വദേശി മുഹമ്മദ് ഖൈസിന്റെ (35) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 6 മണിക്കാണ് മുഹമ്മദ് ഖൈസ് അപകടത്തിൽ പെട്ടത്. മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പത്തനംതിട്ട കോയിപ്രം നെല്ലിക്കലിൽ യുവാക്കൾ മുങ്ങിമരിച്ചു. നെല്ലിക്കൽ സ്വദേശി 30 കാരൻ മിഥുൻ, കിടങ്ങന്നൂർ സ്വദേശി ഇരുപ്പത്തിയൊമ്പതുകാരൻ രാഹുൽ എന്നിവരാണ് മരിച്ചത്. പമ്പയാറിനോട് ചേർന്ന പുഞ്ചപ്പാടത്താണ് യുവാക്കൾ അപകടത്തിൽപ്പെട്ടത്.
