Kerala

വീടിനു തീവെച്ച് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

തൃപ്പൂണിത്തുറയിൽ വീടിനു തീവെച്ച് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. പെരീക്കാട് സ്വദേശി പ്രകാശനാണ് (59) താമസിച്ചു കൊണ്ടിരുന്ന വീടിന് തീവെച്ചതിനു ശേഷം ആത്മഹത്യ ചെയ്തത്.

സംഭവസമയം വീട്ടിലുണ്ടായിരുന്ന 19 വയസുകാരനായ മകൻ കരുണിന് പൊള്ളലേറ്റു. പുലർച്ചെ 6 മണിയോടെയായിരുന്നു സംഭവം. പൊള്ളലേറ്റ പ്ലസ്ടു വിദ്യാര്‍ഥിയായ കരുണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രകാശൻ ഇവിടെ വാടകയ്ക്കാണ് താമസിച്ചിരുന്നത്. ഈ വീടിന് തീവെച്ചതിനു ശേഷമാണ് പ്രകാശൻ ആത്മഹത്യ ചെയ്തത്. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്തെന്ന് വ്യക്തമല്ല. സ്ഥലത്ത് പൊലീസ് എത്തുകയും പരിശോധനകള്‍ ആരംഭിക്കുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top