മകൻറെ അടിയേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു.നെയ്യാറ്റിൻകര സ്വദേശി സുനിൽകുമാർ എന്ന 60 കാരനാണ് മരിച്ചത്.മകൻ സിജോയാണ്

കഴിഞ്ഞ പതിനൊന്നാം തീയതി സുനിൽകുമാറിനെ കമ്പുകൊണ്ട് തലയ്ക്കടിച്ചത്.
തുടർന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കാൽവഴുതി വീണതായിരുന്നു എന്നായിരുന്നു സുനിൽ കുമാർ ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്.എന്നാൽ ഓപ്പറേഷന് വിധേയനാകുന്നതിന് തൊട്ടുമുമ്പേ ഭാര്യയോട് മകൻ ആക്രമിച്ച വിവരം പറഞ്ഞു.

മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് സിജോയ്’ ഇത് കാരണം സുനിൽകുമാറും കുടുംബവും കാഞ്ഞിരംകുളത്തെ മകളുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
വെൺ പകൽ താമസിക്കുന്ന സിജോയ്ക്ക് ഭക്ഷണം നൽകാൻ എത്തിയതായിരുന്നു സുനിൽകുമാർ.നെയ്യാറ്റിൻകര പോലീസ് തുടർനടപടി സ്വീകരിച്ചു.