തിരുവനന്തപുരം കഴക്കൂട്ടത്ത് സൈക്കിൾ യാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു. മേനംകുളം സ്വദേശി മോഹനൻ ആശാരി (60) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം അഞ്ചരയോടെ മേനംകുളം ചിറ്റാറ്റ്മുക്ക് റോഡിലായിരുന്നു അപകടം ഉണ്ടായത്. അമിത വേഗത്തിൽ എത്തിയ ബൈക്ക് മോഹനൻ ആശാരിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അപകട സ്ഥലത്തു തന്നെ ഇയാൾ മരിച്ചു. നിയന്ത്രണംവിട്ട ബൈക്ക് നൂറുമീറ്ററോളം നിരങ്ങി നീങ്ങിയാണ് നിന്നത്. ബൈക്കോടിച്ചിരുന്ന യുവാവിനും പരിക്കേറ്റു. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു