തിരുവനന്തപുരം: ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ വന്‍ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തിരുവനന്തപുരം സ്വദേശിനിയില്‍ നിന്ന് തട്ടിയത് 1.21 കോടി രൂപ. കവടിയാര്‍ സ്വദേശിനി ലതയാണ് തട്ടിപ്പിനിരയായത്. പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്.

സ്ഥാപനത്തിന്റെ ആളുകളെന്ന രീതിയില്‍ ബന്ധപ്പെട്ട തട്ടിപ്പുകാര്‍ ട്രേഡിങ്ങിലൂടെ വലിയ ലാഭം വാഗ്ദാനം ചെയ്തു. തുടര്‍ന്ന് പല തവണയായി പണം ഇവര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് നിക്ഷേപിപ്പിച്ചു.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായാണ് തട്ടിപ്പ് നടന്നത്. പരാതിയില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.