Kerala

യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസ്: ഓട്ടോഡ്രൈവര്‍ പിടിയില്‍

പത്തനംതിട്ട അടൂരില്‍ ഓട്ടോറിക്ഷയില്‍ കയറിയ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍.

ഓട്ടോ ഡ്രൈവര്‍ വിനോദിനെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗം ചെയ്‌തെന്ന് പറയുന്ന സ്ഥലത്തെത്തിച്ച് പ്രതിയെ തെളിവെടുപ്പ് നടത്തും.പൊലീസ് ഇന്നലെ രാത്രിയോടെയാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ യുവതിയെ പ്രതി ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. യുവതിയുടെ അയല്‍വാസിയായ ഓട്ടോ ഡ്രൈവര്‍ ആണ് പ്രതി വിനോദ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top