കൊച്ചി: കൊച്ചിയില്‍ ആണ്‍ സുഹൃത്തിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന മൂന്നാമനും പിടിയില്‍. അരൂര്‍ സ്വദേശി സഞ്ജയ് ആണ് ഇന്ന് പിടിയിലായത്. സൗത്ത് റെയില്‍വേ സ്റ്റേഷന്റെ പിന്‍ഭാഗത്തുള്ള ഒഴിഞ്ഞു കിടക്കുന്ന മറ്റൊരു ഹോട്ടലില്‍ നിന്നാണ് സഞ്ജയ് പൊലീസിന്റെ പിടിയിലായത്. ഇയാളാണ് കേസിലെ മുഖ്യപ്രതി.

നേരത്തെ കേസിലെ മറ്റു രണ്ടു പ്രതികളായ കൊല്ലം ചാത്തന്നൂര്‍ സ്വദേശി രാഹുല്‍ (39), തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് (29) എന്നിവര്‍ പിടിയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 9ന് സൗത്ത് റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തു കാടുപിടിച്ചു കിടക്കുന്ന ഹോട്ടല്‍ സമുച്ചയത്തിലായിരുന്നു കുറ്റകൃത്യം.
രാത്രിയില്‍ മഴ നനയാതിരിക്കാന്‍ യുവതിയും സുഹൃത്തും ഈ കെട്ടിടത്തിലേക്കു കയറിയെങ്കിലും മഴ കൂടിയതോടെ മുകള്‍ നിലയിലേക്ക് കയറി. ഈ സമയത്ത് അവിടെയിരുന്ന് മദ്യപിക്കുകയായിരുന്ന പ്രതികള്‍ അതിക്രമം കാണിക്കുകയായിരുന്നു.