Crime

ജുവല്ലറി വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അം​ങ്കിത് ​ഗുപ്തയെ തിരിച്ചറിഞ്ഞു

​ഗാസിയാബാദ്: ഉത്തർപ്രദേശിലെ ​ഗാസിയാബാദിലെ മോ​ദിന​ഗറിലെ 75 വയസ്സുള്ള ജുവല്ലറി വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അം​ങ്കിത് ​ഗുപ്തയെ തിരിച്ചറിഞ്ഞു. രാവിലെ 8:30ഓടെ ​ഗിർധാരി ലാൽ ആൻഡ് സൺസ് എന്ന ജുവല്ലറിയിൽ ​ഗുപ്ത അതിക്രമിച്ചു കയറി ഉടമയായ ഗിർധാരി ലാലിനെ 10 തവണ കുത്തികൊലപ്പെടുത്തുകയായിരുന്നു

കവർച്ചനടത്തുക എന്ന ലക്ഷ്യത്തോടെയാണ് അയാൾ അതിക്രമിച്ചു കടന്നത് എന്ന് റിപ്പോർട്ടുണ്ട്. കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരു​ദാനന്തര ബിരുദധാരിയായ ​ഗുപ്തയ്ക്ക് 6000 ഫോളോവേഴ്സുള്ള യൂട്യൂബ് ചാനൽ ഉണ്ട്. കഴിഞ്ഞമാസം ​ഗുപ്തയുടെ കുടുംബം മോ​ദിന​ഗറിൽ നിന്നും മറ്റൊരു സ്ഥലത്തേക്ക് താമസം മാറിയിരുന്നു. പോലീസ് റിപ്പോർട്ടിൽ പ്രതിയ്ക്ക് സാമ്പത്തിക പ്രശനങ്ങൾ ഉണ്ടായിരുന്നതായും കൂടാതെ ഓൺലൈൻ ഗെയ്മിങിൽ 20 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു എന്നും പറയുന്നു

ആഴ്ചകളോളം പ്രതി ഗിർധാരി ലാലിനെ പിൻതുടർന്നു എപ്പോഴാണ് കട തുറക്കുന്നതെന്ന് മനസ്സിലാക്കിയിരുന്നു. സംഭവം നടന്ന ദിവസം ​ഗുപ്ത മങ്കി ക്യാപ് ധരിച്ച് കടയിൽ കയറി ഉടമയ്ക്ക് നേരെ മുളകുപൊടി വിതറിയ ശേഷം പലയാവർത്തി കുത്തുകയായിരുന്നു. ബഹളം കേട്ട് എത്തിയ ലാൽ ​ഗുപ്തയുടെ മകൻ രുപേന്ദ്ര സോണിക്ക് നേരെ തോക്കുചൂണ്ടി രക്ഷപ്പെട്ടു. പ്രദേശവാസികളാണ് പ്രതിയെ പിടികൂടിയത്.

കുറ്റകൃത്യം നടത്താൻ അം​ങ്കിത് ​ഗുപ്ത വ്യക്തമായ പദ്ധതിയുണ്ടാക്കിയിരുന്നു എന്ന് പോലീസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top