ഭോപ്പാൽ: മധ്യപ്രദേശിൽ പതിനാറുകാരനെ കൊലപ്പെടുത്തിയ ശേഷം മാംസം ഭക്ഷിക്കാൻ ശ്രമം. ഗുഡ്ഡ പട്ടേൽ എന്നയാളാണ് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മാംസം ഭക്ഷിക്കാൻ ശ്രമിച്ചത്. ഒരു കാരണവും ഇല്ലാതെയായിരുന്നു കൊലപാതകം.പട്ടാപ്പകൽ, ആളുകൾ നോക്കിനിൽക്കെയായിരുന്നു കൊലപാതകം. സഹോദരിയുടെ വീട്ടിലേക്ക് പോകുന്ന വഴിയാണ് പതിനാറുകാരനായ ഭാരത് വിശ്വകർമയെയാണ് ഗുഡ്ഡ പട്ടേൽ ആക്രമിച്ചത്.

കമ്പിവടി കൊണ്ട് കുട്ടിയെ തലയ്ക്കടിച്ചുവീഴ്ത്തിയ ഗുഡ്ഡ പട്ടേൽ പിന്നീട് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പിന്നീട് ഗുഡ്ഡ പട്ടേൽ കുട്ടിയുടെ രക്തം കുടിച്ചു. പിന്നാലെ തലയിൽ നിന്നുള്ള മാംസം ഭക്ഷിക്കാനും ശ്രമിച്ചു എന്നാണ് സംഭവം നേരിട്ടുകണ്ടവരുടെ വിവരണം. ശേഷം സമീപത്തെ പാടത്തിലേക്ക് ഓടി രക്ഷപ്പെട്ട ഇയാളെ നാട്ടുകാരും പൊലീസും ചേർന്നാണ് പിടികൂടിയത്.