ബംഗലൂരു: സാമ്പത്തിക പ്രയാസം മാറാൻ കുഞ്ഞിനെ ബലി കൊടുക്കാൻ നീക്കം. കർണാകയിലെ ഹോസകോട്ടയിലെ സുളുബലെ ജനത കോളനിയിലാണ് സംഭവം. എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയാണ് ബലി കൊടുക്കാൻ ദമ്പതികൾ ശ്രമിച്ചത്. ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു.

അയൽവാസികൾ വിവരം ചൈൽഡ് ലൈനിനെ അറിയിച്ചതിനെ തുടർന്ന് അധികൃതരെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ വില കൊടുത്തുവാങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു. കോളനിയിലെ സെയ്ദ് ഇമ്രാൻ എന്ന വ്യക്തിയുടെ വീട്ടിലാണ് ബലി നൽകാനുള്ള നീക്കം നടന്നത്.