തിരുവനന്തപുരം ∙ നഗരത്തിലെ പ്രമുഖ ഹോട്ടൽ ഉടമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

കോട്ടൺഹിൽ സ്കൂളിനു സമീപത്തെ കേരള കഫേ ഹോട്ടൽ ഉടമ ജസ്റ്റിൻ രാജിനെ (60) ആണ് ഇടപ്പഴിഞ്ഞിയിൽ ഹോട്ടൽ ജീവനക്കാർ താമസിക്കുന്ന വീടിന്റെ പുരയിടത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മൃതദേഹം പായ കൊണ്ടു മൂടിയ നിലയിലായിരുന്നു. ഹോട്ടൽ ജീവനക്കാരിൽ രണ്ടു അന്യ സംസ്ഥാനക്കാരെ കാണാനില്ലെന്നും ഇവർക്കായി തിരച്ചിൽ തുടരുന്നുവെന്നും പൊലീസ് അറിയിച്ചു.
