മുംബൈ: ഗ്യാസ് ബിസിനസുമായി ബന്ധപ്പെട്ട മുൻ വൈരാഗ്യത്തിന്റെ പേരിൽ മകളുടെ കണ്മുന്നിൽ വെച്ച് പിതാവിനെ കൊലപ്പെടുത്തി. പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ചായിരുന്നു ഓട്ടോ ഡ്രൈവറായ പിതാവിനെ മൂന്നംഗ സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്.

മഹാരാഷ്ടയിലെ ചത്രപതി സാംബാജി സിറ്റിയിയിലായിരുന്നു സംഭവം. സയിദ് ഇമ്രാൻ ഷാഫിക്ക് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മൂന്നും പതിമൂന്നും വയസുള്ള ആൺമക്കളുടെ മുന്നിൽ വച്ചാണ് യുവാവിനെ അക്രമി സംഘം കൊലപ്പെടുത്തിയത്.
ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചത്രപതി സാംബാജി സിറ്റിയിലെ റെയിൽവേസ്റ്റേഷനടുത്ത് വെച്ച് ഓട്ടോയിൽ വരികയായിരുന്ന യുവാവിനെയും മക്കളെയും അക്രമി സംഘം തടഞ്ഞു. സിൽക്ക് മിൽ കോളനി ഏരിയയിൽ വച്ചാണ് കാറിലെത്തിയ അക്രമി സംഘം യുവാവിനെ തടഞ്ഞത്.

ശേഷം ആറു പേരടങ്ങുന്ന അക്രമിസംഘം യുവാവിനെയും മക്കളെയും ഓട്ടോയിൽ നിന്ന് വലിച്ചിറക്കി ആയുധങ്ങൾ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. ഷാഫിക്ക് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.