ലക്നൗ: ഉത്തർപ്രദേശിൽ വയലിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ കൃഷിയിടത്തിൽ ജോലിക്ക് പോയ പർവേന്ദ്ര (35), ഭാര്യ ഗീത (32) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിൽ കുത്തിവെയ്പ്പ് നടത്തിയ പാടുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഉത്തർപ്രദേശിലെ പുർണിയ ഗ്രാമത്തിലെ ബിജ്‌നോർ പാടത്താണ് സംഭവം.

ജോലിക്ക് പോയ ശേഷം ഇരുവരും മടങ്ങി വരാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു വൈക്കോൽ കൂനയുടെ സമീപമാണ് പർവേന്ദ്രയുടെ മൃതദേഹം കണ്ടെത്തിയത്.
ഗീതയുടെ മൃതദേഹം അൽപ്പം അകലെ നിന്നാണ് കണ്ടെത്തിയതെന്നും പൊലീസ് ഉദ്യോഗസ്ഥൻ ജയ് ഭഗവാൻ സിംഗ് അറിയിച്ചു.
