ബെംഗളൂരു: ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിന്റെ മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കി. കര്‍ണാടകയിലെ ദാവന്‍ഗെരെ ജില്ലയിലാണ് 30കാരനായ യുവാവ് ആത്മഹത്യ ചെയ്തത്. യുവാവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ വിവാഹത്തിന് മുന്‍കൈയെടുത്ത അദ്ദേഹത്തിന്റെ സഹോദരനും ആത്മഹത്യ ചെയ്തു. ഇരുവരുടെയും മരണത്തിൽ യുവതിയെ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു.

യുവതിയുടെ ഭര്‍ത്താവ് ഹരീഷ്(30), ഹരീഷിന്റെ സഹോദരന് രുദ്രേഷ്(35) എന്നിവര്‍ക്കാണ് ജീവന് നഷ്ടമായത്. സരസ്വതി എന്ന യുവതിയാണ് കാമുകനൊപ്പം ഒളിച്ചോടി പോയത് എന്ന് പൊലീസ് കണ്ടെത്തി. നിലവില്‍ ഇവര്‍ പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.