Crime

കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ കഞ്ചാവ് കേസ് പ്രതിയുടെ ആക്രമണം; എഎസ്‌ഐക്ക് കുത്തേറ്റു

കോഴിക്കോട്: കോഴിക്കോട് പന്നിയങ്കരയില്‍ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു.

കസ്റ്റഡിയില്‍ എടുക്കാനുള്ള ശ്രമത്തിനിടെ കഞ്ചാവ് കേസ് പ്രതി ആക്രമിക്കുകയായിരുന്നു. എഎസ്‌ഐ ബാബുവിനാണ് കുത്തേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ഇന്ന് വൈകിട്ടോടെയാണ് സംഭവം നടന്നത്. കഞ്ചാവ് കേസ് പ്രതിയായ പയ്യാനക്കല്‍ സ്വദേശി അര്‍ജാസിനെ കസ്റ്റഡിയില്‍ എടുക്കാന്‍ എത്തിയതായിരുന്നു എഎസ്‌ഐ ബാബു അടക്കമുള്ള പൊലീസ് സംഘം. പിടികൂടാനുള്ള ശ്രമത്തിനിടെ അര്‍ജാസ് പൊലീസുകാര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top