ഉത്തര്‍പ്രദേശ് ഷാംലിയില്‍ ദുരഭിമാനക്കൊല. പിതാവും സഹോദരനും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വെടിവെച്ചു കൊന്നു.ഞായാറാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

പിതാവ് ജുൽഫമും സഹോദരനും ചേര്‍ന്ന് പെണ്‍കുട്ടിയെ വീടിൻ്റെ മുകളിലത്തെ നിലയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
പിന്നീട് വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് എസ് പി എൻ പി സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. പിന്നാലെ പിതാവിനെയും സഹോദരനുമെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകത്തിനുപയോഗിച്ച് ആയുധം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.