വടക്കുകിഴക്കന്‍ ബെംഗളൂരുവിലെ തനിസാന്ദ്രയില്‍ വാക്കുതര്‍ക്കത്തിനിടെ ഭാര്യയെ ഭര്‍ത്താവ് അടിച്ചുകൊന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ സുമനയാണ് കൊല്ലപ്പെട്ടത്.22കാരിയുടെ ഭര്‍ത്താവ് ശിവം സഹാനാണ് കൃത്യം നടത്തിയത്.

ഇരുവരും തമ്മില്‍ കിടപ്പുമുറിയില്‍ വെച്ച് വാക്കുതര്‍ക്കം ഉണ്ടാവുകയും തര്‍ക്കം മൂര്‍ച്ഛിച്ചതോടെ സുമനെയെ ശിവം മര്‍ദ്ദിച്ച് അവശയാക്കുകയുമായിരുന്നു.തുടര്‍ന്ന് ശിവം മുറി വിട്ട് മറ്റൊരു മുറിയില്‍ പോകുകയും അവിടെ കഴിയുകയും ചെയ്തു.
യുവതി ഉറക്കത്തിലാണെന്ന ധാരണയില്‍ അടുത്ത ദിവസം സുമനെകുറിച്ച് അന്വേഷിക്കാതെ ഇയാള്‍ ജോലിക്ക് പോയതായും പൊലീസ് വ്യക്തമാക്കുന്നു.
