Crime

അമേരിക്കയിൽ മുസ്ലീം പള്ളിയിൽ വെടിവെയ്പ്പ്; മൂന്നു പേർ കൊല്ലപ്പെട്ടു

വാഷിങ്ടൺ: അമേരിക്കയിൽ മുസ്ലീം പള്ളിയിൽ വെടിവെയ്പ്പ്. സാൻ ഡീ​ഗോയിലെ ഒരു പള്ളിയിൽ ഉണ്ടായ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. സാൻ ഡീഗോയിലെ ഇസ്ലാമിക് സെന്ററിലാണ് സംഭവം നടന്നത്. ഇത് വിദ്വേഷ പ്രേരിത ആക്രമണമാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. കൊല്ലപ്പെട്ടവരിൽ പള്ളിയിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ഉൾപ്പെട്ടതായി അധികൃതർ അറിയിച്ചു.

17നും 19നും വയസ്സുള്ള രണ്ട് യുവാക്കളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് ഇവരെ ഒരു വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്വയം വെടിയുതിർത്തതാകാമെന്നാണ് പ്രാഥമിക നിഗമനം.

ഇവരിൽ ഒരാൾ അമ്മയുടെ വീട്ടിൽ നിന്ന് മൂന്ന് തോക്കുകൾ എടുത്തതായും അമ്മയുടെ കാർ അനുമതിയില്ലാതെ കൊണ്ടുപോയതായും പൊലീസ് മേധാവി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top