കൊച്ചി നഗരത്തില്‍ റിട്ടയേര്‍ഡ് അധ്യാപികയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പോണേക്കര സ്വദേശി വനജ ആണ് മരിച്ചത്. വീട്ടിനുള്ളിലെ കിടക്കയില്‍ രക്തം വാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ പകല്‍ മുഴുവന്‍ വീട്ടില്‍ വനജ തനിച്ചായിരുന്നു. രാത്രി ഒമ്പതരയോടെ ബന്ധുക്കള്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പരിശോധനയില്‍ മൃതദേഹത്തിനരികില്‍ നിന്ന് കത്തി കണ്ടെടുത്തു. മൃതദേഹത്തില്‍ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.