Crime

പാലായിൽ കെട്ടിട നിർമ്മാണ തൊഴിലാളികൾ തമ്മിലുള്ള വഴക്ക് ,ഒരാൾ കൊല്ലപ്പെട്ടു: ഒരേ കെട്ടിടത്തിൽ രണ്ടാമത്തെ കൊലപാതകം

പാലാ മുരിക്കുംപുഴയിൽ വീണ്ടും കൊലപാതകം. കെട്ടിട നിർമ്മാണ തൊഴിലാളികൾ തമ്മിലുള്ള വാക്ക് തർക്കത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശിയായ ഷാജി (45) യാണ് ചവിട്ടേറ്റ് കൊല്ലപ്പെട്ടത്.

ഒപ്പം താമസിച്ചിരുന്ന പ്രതി ശ്യാം പോലീസ് കസ്റ്റഡിയിൽ. വാക്ക് തർക്കത്തെ തുടർന്ന് ശ്യാമിന്റെ ചവിട്ടേറ്റാണ് ഷാജി കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇവർ തമ്മിൽ മുൻപും വഴക്ക് പതിവായിരുന്നതായി പോലീസ് പറഞ്ഞു.

മൃതദേഹം മോർച്ചറിയിൽ.ഒപ്പം താമസിച്ചിരുന്നവരെ പോലീസ് ചോദ്യം ചെയ്തു വരുന്നു. എല്ലാവരും തിരുവനന്തപുരം സ്വദേശികളാണ്. കുറച്ചുനാളുകൾ മുമ്പ് ഇവിടെ തന്നെയാണ് തൊഴിലാളികൾ തമ്മിലുള്ള കശപിശയെ തുടർന്ന് മറ്റൊരാളും കൊല്ലപ്പെട്ടിരുന്നത്. ജോലി കഴിഞ്ഞുള്ള മദ്യപാന കമ്പനികളിലാണ് വിദ്വേഷങ്ങൾ പറഞ്ഞ് തമ്മിലടിക്കുന്നത് .

ഒരേ കെട്ടിടത്തിൽ തന്നെ രണ്ട് കൊലപാതകങ്ങൾ നടന്നത് മൂലം കെട്ടിടമുടമയും ഇപ്പോൾ പ്രതിസന്ധിയിൽ ആയിരിക്കയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top