ഭുവനേശ്വര്‍: ഒഡീഷയിലെ ഗജപതി ജില്ലയില്‍ യുവാവിനെ മര്‍ദ്ദിക്കുകയും രാത്രി മുഴുവന്‍ കെട്ടിയിടുകയും ചെയ്ത് ഭാര്യ വീട്ടുകാര്‍.

ഗാർഹിക പീഡനത്തെ തുടര്‍ന്നുള്ള കേസില്‍ കോടതിയിൽ വിചാരണ കാത്തിരിക്കുന്നതിനിടയിലാണ് യുവാവിന് മർദ്ദനമേറ്റത്. യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
മർദ്ദിച്ച ശേഷം ഭാര്യ വീട്ടുകാർ പോയതിന് ശേഷവും രാത്രി മുഴുവന്‍ ഇയാൾ തൂണിൽ കെട്ടിയിട്ട നിലയിൽ തുടരുകയായിരുന്നു
