അഹമ്മദാബാദ്: ഗുജറാത്തില്‍ ദുരഭിമാന കൊലയെന്ന് റിപ്പോര്‍ട്ട്. ഗുജറാത്തിലെ ബനസ്‌കന്തയിലാണ് 18കാരിയായ ചന്ദ്രിക ചൗധരിയെ ആണ്‍സുഹൃത്തിന്റെ കൂടെ ജീവിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ആണ്‍സുഹൃത്ത് ഹരേഷ് ചൗധരിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

പെണ്‍കുട്ടി 478 മാര്‍ക്ക് നീറ്റ് പരീക്ഷയില്‍ നേടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടാന്‍ കാത്തിരിക്കുമ്പോഴാണ് അതിദാരുണ സംഭവം. പഠനം തുടരാനും ഒറ്റയ്ക്ക് ജീവിക്കാനും തീരുമാനിച്ചത് കുടുംബത്തിന് അംഗീകരിക്കാനാകാത്തതായിരുന്നു.
പിതാവ് സെന്ധ ചന്ദ്രികയ്ക്ക് പാലില്‍ മയക്കുമരുന്ന് കലക്കി നല്‍കുകയായിരുന്നു. പിന്നാലെ ഷാള്‍ ഉപയോഗിച്ച് സെന്ധനും അമ്മാവന്‍ ശിവറാമും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
