തിരുവനന്തപുരം: മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച പിതാവ് അറസ്റ്റില്‍.

ആഡംബര കാറ് വേണം എന്ന് വാശി പിടിച്ച് വീട്ടില്‍ തര്‍ക്കമുണ്ടാക്കുകയും മാതാപിതാക്കളെ മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് പിതാവ് മകന്റെ തലയ്ക്ക് കമ്പിപ്പാര ഉപയോഗിച്ച് അടിക്കുകയായിരുന്നു.
പരിക്കേറ്റ ഹൃത്വികി(22)നെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഹൃത്വികിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് സൂചനകള്‍.