പൂനെ: ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കത്തിൽ പൊലിഞ്ഞത് കുരുന്ന് ജീവൻ. പൂനെയിലെ വഖാരി ഗ്രാമത്തിലാണ് സംഭവം. വീട്ടിൽ സൂക്ഷിച്ചിരുന്ന ത്രിശൂലം ഉപയോഗിച്ച് സ്ത്രീ ഭർത്താവിനെ ആക്രമിക്കാൻ ശ്രമിക്കുമ്പോൾ അബദ്ധത്തിൽ മറ്റൊരു യുവതിയുടെ കയ്യിലിരുന്ന കുട്ടിയുടെ ദേഹത്ത് തറയ്ക്കുകയും ജീവൻ നഷ്ടമാവുകയുമായിരുന്നു.

പല്ലവി മെൻഗാവാഡെയും ഭർത്താവ് നിതിൻ മെൻഗാവാഡെയും തമ്മിലാണ് തർക്കമുണ്ടായത്. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ പല്ലവി വീട്ടിലെ പൂജാമുറിയിൽ നിന്ന് ത്രിശൂലം എടുത്ത് ഭർത്താവിന് നേരെ വീശി.
എന്നാൽ നിതിന്റെ സഹോദരഭാര്യയുടെ കയ്യിലിരുന്ന 11 മാസം പ്രായമുള്ള കുഞ്ഞിന്റെ വയറിൽ അബദ്ധത്തിൽ തറയ്ക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ കുഞ്ഞ് മരിച്ചു. ഗ്രാമവാസികൾ പൊലീസിൽ വിവരം അറിയിക്കുകയും പല്ലവിയെയും നിതിനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
