India

ബലാത്സംഗക്കേസ് പ്രതിയും ഇരയായ പെണ്‍കുട്ടിയും മരിച്ച നിലയിൽ

മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെയും യുവാവിനെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജിതേന്ദ്ര ധാക്കഡ് (19) നെ ആണ് പെണ്‍കുട്ടിക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഈ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ജിതേന്ദ്ര ധാക്കഡ് അറസ്റ്റിലായിരുന്നു. അടുത്തിടെ ജാമ്യത്തിലിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയത്.

ക‍ഴിഞ്ഞ ബുധനാഴ്ച പാടത്തിനടുത്ത് ആത്മഹത്യ ചെയ്ത നിലയിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഗുഡ റോഡിന് സമീപം ഗ്രാമവാസികളാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. പെൺകുട്ടിയെ കാണാതായതിനെത്തുടർന്ന് 2025 നവംബർ 8-നാണ് മദൻപൂർ സ്വദേശിയായ ജിതേന്ദ്ര ധാക്കഡിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ അടുത്തിടെ ഈ കേസിൽ ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top