India

നിറത്തിൻ്റെ പേരിൽ അപമാനം: കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി യുവതി

ഭോപ്പാല്‍: കാമുകനൊപ്പം ജീവിക്കാന്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി യുവതി. മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്ന് വരുത്തി തീർക്കാനുള്ള നീക്കം പൊലീസിന്റെ ഇടപെടലിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

28കാരനായ പുരോഹിത് ദേവ്കൃഷ്ണ ഏപ്രില്‍ 7നാണ് കൊല്ലപ്പെട്ടത്. മൂര്‍ച്ചയുള്ള ആയുധത്തില്‍ നിന്നും മുറിവേറ്റാണ് ദേവകൃഷ്ണയുടെ മരണം. മധ്യപ്രദേശിലെ ധാറിലാണ് സംഭവം.

ദേവ്കൃഷ്ണയുടെ ഭാര്യ പ്രിയങ്കയുടെ മൊഴിയിലെ വൈരുദ്ധ്യമാണ് പൊലീസിനെ സംശയത്തിലാക്കിയത്. പിന്നീട് ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിൻ്റെ ചരുൾ അഴിഞ്ഞത്. മൂന്നര ലക്ഷത്തോളം രൂപയും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും വീട്ടില്‍ നിന്നും മോഷണം പോയെന്നും മോഷ്ടാക്കളുടെ ആക്രമണത്തിലാണ് ദേവ്കൃഷ്ണ കൊലപ്പെട്ടതെന്നുമായിരുന്നു പ്രിയങ്കയുടെ ആദ്യമൊഴി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top